വെള്ളിയാങ്കല്ലിലെതുമ്പിയല്ല
മയ്യഴിപ്പൂവിന്നുവേണ്ടിക്കരഞ്ഞത്
മാനത്തെ നക്ഷത്രക്കൂട്ടമല്ല.
ഓമനതിങ്കളെ നിന്റെ കാല്‍വെപ്പിനു
ഞങ്ങള്‍ മോഹിച്ചത് പാപമല്ല
ഓര്‍മ്മയില്‍ കുഞ്ഞുകാല്‍ കാണുവാന്‍ മൊട്ടിട്ട
മാനസമെത്രയുണ്ടോര്മ്മയില്ല
ആദ്യത്തെതാനായിരിക്കുന്നതാന്നു-
ത്തമമെന്നവള് മൊഴിഞ്ഞു
അല്ലെനിക്കദ്യമായ് പെണ്ണുവേണം
തര്‍ക്കിച്ചു ഞാനും കരംഗ്രഹിച്ചു
താരാട്ടുപാടാനും ഞാന്‍ പഠിച്ചു
തഞ്ചത്തില്‍ മൂളിയവള്‍ നടന്നു.
തൊട്ടിലുകെട്ടി ഞാനാടിനോക്കി
തട്ടിലിരുന്നു നീ തട്ടിവിട്ടു
എന്റെ മൗനങ്ങളില്‍ സന്ധ്യവന്നു
നിന്റെ മാറില്‍ ഞാന്‍ കളംവരച്ചു
മുട്ടിട്ടിഴഞ്ഞ നിന് സ്വപനങ്ങളെ
നെഞ്ചോടുചേര്‍ത്തു ഞാനുമ്മവെച്ചു
അച്ഛനുമമ്മയുമായി നമ്മള്
ഉച്ചത്തിലുച്ചത്തിലോച്ചവെച്ചു
മക്കളെപ്പറ്റി മനസിലെത്ര
സങ്കല്പ്പ സൗധങ്ങള്‍ നാം പണിഞ്ഞു
പെരിടാനോന്നു തെരഞ്ഞെടുത്തു
പെരിലെക്കാര്യം പെറുക്കിവെച്ചു
പോരടിക്കാതെ ഞാന്‍ സമ്മതിച്ചു
പോരെങ്കിലൊന്നൂടെക്കണ്ടുവെച്ചു
കണ്ണിനും കന്നന്തളിക്കുമായി
കണ്ണാടിമാളിക നാമുയര്‍ത്തി
മതമവര്ക്കില്ലെന്നു ഞാന്‍ പറഞ്ഞു
മാനവസ്നേഹം നീ പുഞ്ചിരിച്ചു
നിന്റെ മന്ദസ്മിതതിന്റെയര്ത്ഥം
ഈ പ്രപഞ്ചത്തിന്റെ ശാന്തിമന്ത്രം
ജാതിവര്ഗങ്ങളെ പെറ്റഭൂമി
വര്ണ്ണവൈവിധ്യതിന്നുറ്റഭൂമി
സ്വര്ണ്ണപ്രഭാപൂരകന്തിചിന്തി
സ്വര്‍ഗത്തിലേക്കു പരന്നൊരന്തി
അമ്മതന്‍ പാദത്തിലാണ് സ്വര്‍ഗം
പണ്ടുപറഞ്ഞൊരു കര്‍മയോഗി
മയ്യഴിപൂവിനു വേണ്ടിക്കരഞ്ഞത്
വെള്ളിയങ്കല്ലിലെത്തുമ്പിയല്ല
മയ്യഴിപൂവിനു വേണ്ടിക്കൊതിച്ചത്
മാനത്തെ നക്ഷത്രക്കൂട്ടമല്ല
കലാം വെള്ളിമാട്


