പേജുകള്‍‌

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

മയ്യഴിപ്പൂവ്‌


മയ്യഴിപ്പൂവിന്നു വേണ്ടിക്കൊതിച്ചത്
വെള്ളിയാങ്കല്ലിലെതുമ്പിയല്ല
മയ്യഴിപ്പൂവിന്നുവേണ്ടിക്കരഞ്ഞത്
മാനത്തെ നക്ഷത്രക്കൂട്ടമല്ല.
ഓമനതിങ്കളെ നിന്റെ കാല്‍വെപ്പിനു
ഞങ്ങള്‍ മോഹിച്ചത് പാപമല്ല
ഓര്‍മ്മയില്‍ കുഞ്ഞുകാല്‍ കാണുവാന്‍ മൊട്ടിട്ട
മാനസമെത്രയുണ്ടോര്‍മ്മയില്ല
ആദ്യത്തെതാനായിരിക്കുന്നതാന്നു-
ത്തമമെന്നവള്‍ മൊഴിഞ്ഞു
അല്ലെനിക്കദ്യമായ് പെണ്ണുവേണം
തര്‍ക്കിച്ചു ഞാനും കരംഗ്രഹിച്ചു
താരാട്ടുപാടാനും ഞാന്‍ പഠിച്ചു
തഞ്ചത്തില്‍ മൂളിയവള്‍ നടന്നു.
തൊട്ടിലുകെട്ടി ഞാനാടിനോക്കി
തട്ടിലിരുന്നു നീ തട്ടിവിട്ടു
എന്റെ മൗനങ്ങളില്‍ സന്ധ്യവന്നു
നിന്റെ മാറില്‍ ഞാന്‍ കളംവരച്ചു
മുട്ടിട്ടിഴഞ്ഞ നിന്‍ സ്വപനങ്ങളെ
നെഞ്ചോടുചേര്‍ത്തു ഞാനുമ്മവെച്ചു

അച്ഛനുമമ്മയുമായി നമ്മള്‍
ഉച്ചത്തിലുച്ചത്തിലോച്ചവെച്ചു
മക്കളെപ്പറ്റി മനസിലെത്ര
സങ്കല്‍പ്പ സൗധങ്ങള്‍ നാം പണിഞ്ഞു

പെരിടാനോന്നു തെരഞ്ഞെടുത്തു
പെരിലെക്കാര്യം പെറുക്കിവെച്ചു
പോരടിക്കാതെ ഞാന്‍ സമ്മതിച്ചു
പോരെങ്കിലൊന്നൂടെക്കണ്ടുവെച്ചു
കണ്ണിനും കന്നന്തളിക്കുമായി
കണ്ണാടിമാളിക നാമുയര്‍ത്തി
മതമവര്‍ക്കില്ലെന്നു ഞാന്‍ പറഞ്ഞു
മാനവസ്നേഹം നീ പുഞ്ചിരിച്ചു
നിന്റെ മന്ദസ്മിതതിന്റെയര്‍ത്ഥം
ഈ പ്രപഞ്ചത്തിന്റെ ശാന്തിമന്ത്രം
ജാതിവര്‍ഗങ്ങളെ പെറ്റഭൂമി
വര്‍ണ്ണവൈവിധ്യതിന്നുറ്റഭൂമി
സ്വര്‍ണ്ണപ്രഭാപൂരകന്തിചിന്തി
സ്വര്‍ഗത്തിലേക്കു പരന്നൊരന്തി

അമ്മതന്‍ പാദത്തിലാണ് സ്വര്‍ഗം
പണ്ടുപറഞ്ഞൊരു കര്‍മയോഗി
മയ്യഴിപൂവിനു വേണ്ടിക്കരഞ്ഞത്
വെള്ളിയങ്കല്ലിലെത്തുമ്പിയല്ല
മയ്യഴിപൂവിനു വേണ്ടിക്കൊതിച്ചത്
മാനത്തെ നക്ഷത്രക്കൂട്ടമല്ല

          കലാം വെള്ളിമാട്‌ 

2011 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ആലോചന


ആലോചനയ്ക്കൊച്ചയുണ്ടായിരുന്നെങ്കി
ലെന്തായി മാറുമീ നല്ല ലോകം?
ആലോചിക്കാറുണ്ടോ നിങ്ങളക്കാര്യ
ങ്ങളാധിപിടിക്കുന്നോരുച്ചനേരം!
വേനല്‍ കടന്നു വരുന്ന മാര്‍ഗങ്ങളില്‍
വേണ്ടാത്ത കാര്യങ്ങള്‍ നിറയുന്നുവോ
ചിന്തിച്ചുമാന്തിച്ചുമെന്റെ നേരംകേടും-
ചിന്തക്ക് ബോധമില്ലല്ലോ
എന്ത് ചെയ്യുമ്പഴും ചിന്തിക്കണം എന്ന്
ആലോചിച്ചെന്തോ പറഞ്ഞുവേച്ചോര്‍
ആരാന്റെ കാര്യത്തിലറിയാതെ കയ്യിട്ടു
വാരുന്നോനെന്താണ് ചേതം?
അറിവിന്റെ കാര്യത്തിലാരാന്റെ മടിയിലും
കയ്യിട്ടു വാരണം എന്ന മന്ത്രം
ഞാനും ജപിക്കുന്നു നിങ്ങള്‍ക്ക്‌ വേണ്ടി
നാമം ജപിക്കുന്ന പോലെ
അന്ത്യ കൂദാശക്കൊരുങ്ങുന്ന കൂട്ടരും
അടിതെറ്റി വീഴുന്ന ബന്ധുക്കളും
വോട്ടിനു നില്‍ക്കുന്ന സ്ഥാനാര്‍ഥിയും - പിന്നെ
വോട്ടു ചെയ്യുന്നോരീ നാട്ടുകാരും
നേട്ടങ്ങള്‍ കക്കുന്ന നേതാക്കളും - ഒന്നും
ആലോചിക്കാറില്ല - ഇത്തരം കാര്യങ്ങളു-
ണ്ടായിരുന്നെങ്കില്‍ ഗതിയിതല്ല .
വെറുതെ ആലോചിച്ചാല്‍ വെറി പിടിക്കും
വെറുതെ ഞാന്‍ പാടിയാല്‍
കലി തുടിക്കും
ആലോചിക്കുന്നുണ്ട് നിന്റെ കാര്യം - നിന്നെ
ആലയില്‍ കെട്ടുവാന്‍ കഴിയില്ലല്ലോ
ആലോചനക്കു മുമ്പാലോചിക്കുന്നതും
ആയുസു കൂട്ടുവാനുപകരിക്കും
ആലോചനക്കൊച്ചയുണ്ടായിരുന്നെങ്കി -
ലെന്തായിനാറുമീ നല്ല ലോകം!
ആലോചിക്കാറില്ല നമ്മളിക്കാര്യങ്ങ -
ളാധിപിടിക്കുന്നോരുച്ച നേരം.

                         കലാം വെള്ളിമാട്‌ 


2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഒന്നാം പാഠം കാറ്റ് പറഞ്ഞു തരും




കാമ്പസ്സില്‍
കാറ്റാടി മരങ്ങളില്‍
ആണ്‍കുട്ടികളുടെയും
പെണ്‍കുട്ടികളുടെയും
കാതിലും കണ്ണിലും കരളിലും
കാറ്റ് വന്നു മന്ത്രിക്കുന്നു ....
പഠിക്കുന്നതെന്തിന് ?
കുട്ടികളില്‍ ആരും തന്നെ
ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതെ അല്ല
കാറ്റ് വീണ്ടും പറഞ്ഞു :
'പണത്തിനു മീതെ പരുന്തും
പറക്കില്ലെന്ന ആപ്തവാക്യം '
എന്റെ കൂടെ വരിക
നഗരത്തില്‍ നമുക്ക് ചെത്താം - മിനുങ്ങാം
അടിച്ചുപൊളിക്കാം
കേട്ട പാതി കേള്‍ക്കാത്ത പാതി
പാഠപുസ്തകങ്ങള്‍ തകിടം മറിഞ്ഞു
തെരുവുകളില്‍ പാട്ടും ആട്ടവും നിറഞ്ഞു
തീയേറ്ററുകള്‍ ഹൌസ് ഫുള്‍
ബൈക്കുകളും മാരുതികളും
കടല്‍ തീരത്തേക്ക് കുതിച്ചു
യാത്രക്കിടയില്‍ കുസൃതി കാറ്റ്
പിന്നെയും പിടഞ്ഞുകൊണ്ടിരുന്നു.
പഠിക്കുന്നതെന്തിന്? എന്തിന്?
ഇതുവരെ പഠിച്ചവര്‍
എന്താണ് നേടിയത്?
ആരോ ഭീതിയോടെ പതുക്കെ
ഇത്രയും മൊഴിഞ്ഞു :
പണമുണ്ടാക്കുന്ന വിദ്യകള്‍!
അല്ലാതെന്ത്?

                      കലാം വെള്ളിമാട്‌