കാമ്പസ്സില്‍
കാറ്റാടി മരങ്ങളില്‍
ആണ്‍കുട്ടികളുടെയും
പെണ്‍കുട്ടികളുടെയും
കാതിലും കണ്ണിലും കരളിലും
കാറ്റ് വന്നു മന്ത്രിക്കുന്നു ....
പഠിക്കുന്നതെന്തിന് ?
കുട്ടികളില്‍ ആരും തന്നെ
ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതെ അല്ല
കാറ്റ് വീണ്ടും പറഞ്ഞു :
'പണത്തിനു മീതെ പരുന്തും
പറക്കില്ലെന്ന ആപ്തവാക്യം '
എന്റെ കൂടെ വരിക
നഗരത്തില്‍ നമുക്ക് ചെത്താം - മിനുങ്ങാം
അടിച്ചുപൊളിക്കാം
കേട്ട പാതി കേള്‍ക്കാത്ത പാതി
പാഠപുസ്തകങ്ങള്‍ തകിടം മറിഞ്ഞു
തെരുവുകളില്‍ പാട്ടും ആട്ടവും നിറഞ്ഞു
തീയേറ്ററുകള്‍ ഹൌസ് ഫുള്‍
ബൈക്കുകളും മാരുതികളും
കടല്‍ തീരത്തേക്ക് കുതിച്ചു
യാത്രക്കിടയില്‍ കുസൃതി കാറ്റ്
പിന്നെയും പിടഞ്ഞുകൊണ്ടിരുന്നു.
പഠിക്കുന്നതെന്തിന്? എന്തിന്?
ഇതുവരെ പഠിച്ചവര്‍
എന്താണ് നേടിയത്?
ആരോ ഭീതിയോടെ പതുക്കെ
ഇത്രയും മൊഴിഞ്ഞു :
പണമുണ്ടാക്കുന്ന വിദ്യകള്‍!
അല്ലാതെന്ത്?
കലാം വെള്ളിമാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ