പേജുകള്‍‌

2011 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ആലോചന


ആലോചനയ്ക്കൊച്ചയുണ്ടായിരുന്നെങ്കി
ലെന്തായി മാറുമീ നല്ല ലോകം?
ആലോചിക്കാറുണ്ടോ നിങ്ങളക്കാര്യ
ങ്ങളാധിപിടിക്കുന്നോരുച്ചനേരം!
വേനല്‍ കടന്നു വരുന്ന മാര്‍ഗങ്ങളില്‍
വേണ്ടാത്ത കാര്യങ്ങള്‍ നിറയുന്നുവോ
ചിന്തിച്ചുമാന്തിച്ചുമെന്റെ നേരംകേടും-
ചിന്തക്ക് ബോധമില്ലല്ലോ
എന്ത് ചെയ്യുമ്പഴും ചിന്തിക്കണം എന്ന്
ആലോചിച്ചെന്തോ പറഞ്ഞുവേച്ചോര്‍
ആരാന്റെ കാര്യത്തിലറിയാതെ കയ്യിട്ടു
വാരുന്നോനെന്താണ് ചേതം?
അറിവിന്റെ കാര്യത്തിലാരാന്റെ മടിയിലും
കയ്യിട്ടു വാരണം എന്ന മന്ത്രം
ഞാനും ജപിക്കുന്നു നിങ്ങള്‍ക്ക്‌ വേണ്ടി
നാമം ജപിക്കുന്ന പോലെ
അന്ത്യ കൂദാശക്കൊരുങ്ങുന്ന കൂട്ടരും
അടിതെറ്റി വീഴുന്ന ബന്ധുക്കളും
വോട്ടിനു നില്‍ക്കുന്ന സ്ഥാനാര്‍ഥിയും - പിന്നെ
വോട്ടു ചെയ്യുന്നോരീ നാട്ടുകാരും
നേട്ടങ്ങള്‍ കക്കുന്ന നേതാക്കളും - ഒന്നും
ആലോചിക്കാറില്ല - ഇത്തരം കാര്യങ്ങളു-
ണ്ടായിരുന്നെങ്കില്‍ ഗതിയിതല്ല .
വെറുതെ ആലോചിച്ചാല്‍ വെറി പിടിക്കും
വെറുതെ ഞാന്‍ പാടിയാല്‍
കലി തുടിക്കും
ആലോചിക്കുന്നുണ്ട് നിന്റെ കാര്യം - നിന്നെ
ആലയില്‍ കെട്ടുവാന്‍ കഴിയില്ലല്ലോ
ആലോചനക്കു മുമ്പാലോചിക്കുന്നതും
ആയുസു കൂട്ടുവാനുപകരിക്കും
ആലോചനക്കൊച്ചയുണ്ടായിരുന്നെങ്കി -
ലെന്തായിനാറുമീ നല്ല ലോകം!
ആലോചിക്കാറില്ല നമ്മളിക്കാര്യങ്ങ -
ളാധിപിടിക്കുന്നോരുച്ച നേരം.

                         കലാം വെള്ളിമാട്‌ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ