മഴയുടെ നാനാര്‍ഥങ്ങള്‍ പോലെ അല്ല
ചിരിയുടെ അനര്‍ഥങ്ങള്‍
അതിലെവിടെയോ നനഞ്ഞ
വെടിമരുന്നിന്റെ ഗന്ധമുണ്ട്.
എത്രയെത്ര കൊഴിഞ്ഞുപോയ്
ചിലമ്പൊലികള്‍ പോലെ-
കിടപ്പറകളില്‍
നിലാവ് പോലെ-
കടല്‍ത്തീരത്ത്
പൊള്ളുന്ന വെയില്‍ പോലെ-
കാമ്പസുകളില്‍
അന്താരാഷ്‌ട്ര വിരുന്നുകളില്‍,
അതിഥികളുടെ കൊലച്ചിരി
ഐസ്‌ക്യൂബുകളില്‍ ചിരി പടരുന്നു
ഐക്യരാഷ്‌ട്രസഭയിലും
ഗ്ലാസ്സുകള്‍ വീണുടയുന്നു.
ചില്ലു തുണ്ടുകള്‍ ചിരിക്കാന്‍ തുടങ്ങുന്നു.
കലാം വെള്ളിമാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ