ഞാന്‍ അതിര്‍ത്തിയില്‍ പറന്നു കളിക്കുന്ന
വെറുമൊരു പൂമ്പാറ്റ!
എന്റെ ഒരു ചിറക്
മഹാഭാരതത്തിന്റെ പതാക
മറുചിറകേതെന്ന്
ഞാന്‍ പറയാതെ തന്നെ
നിങ്ങള്‍ക്കറിയാം!
*** *** ***
ചിലപ്പോള്‍ ചിലന്തിവലകളില്‍
ഞാനും കുടുങ്ങിപ്പോകാറുണ്ട്.
എന്നാല്‍, വലയറുത്ത് രക്ഷ നല്‍കാന്‍
ഒരു ചുണ്ടെലി പോലും
വന്നെത്താറില്ല.
*** *** ***
കൂടുപേക്ഷിച്ചവള്‍;
എന്നിട്ടും സ്വതന്ത്രയാകാതെ!
ഭൂമിയും ആകാശവും സ്വന്തം
എന്നിട്ടും, സമ്പന്നയാകാതെ.
*** *** ***
എന്നാണ്-എന്നാണ്
അതിര്‍ത്തികളെ ഇളക്കിമറിക്കുന്ന
ഒരുല്‍സവം വന്നെത്തുന്നത്?
*** *** ***
എപ്പഴാണ്-എപ്പഴാണ്
എന്റെ ഇരു ചിറകുകളും
ഒറ്റപ്പതാകയായി
വര്‍ണപ്പകിട്ടണിയുന്നത്
*** *** ***
എങ്കിലും,
പ്രതീക്ഷയോടെ, പ്രത്യാശയോടെ
വെടിയൊച്ചകള്‍ക്കിടയിലൂടെയാണ്
ഞാന്‍ പറന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളോ?
കലാം വെള്ളിമാട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ