
പെണ്ണേ-
നിന്റെ ആഹ്ലാദത്തിലാണ്
ഭൂമി തളിര്‍ത്തത്.
ആദം മുതല്‍ തുടങ്ങിയ
നിന്റെ ആനന്ദത്തിമര്‍പ്പ്
നടനം- ശബ്‌്‌ദമധുരം
ഭൂമി നിറയെ പച്ചപ്പ് പടര്‍ന്നു.
മുന്തിരിവള്ളികള്‍
പനിനീര്‍ച്ചെടികള്‍
പിന്നെയും എനിക്ക്
പേരറിയാത്ത എന്തൊക്കെ
ചെടികളും വൃക്ഷങ്ങളും
ഏറെ നാള്‍ കഴിയവെ നീയൊന്ന്
പുഞ്ചിരിച്ചു.
നിന്റെ ചിരി ഹൃദയതാളമായി
പച്ചപ്പുകളില്‍ നിറയെ
പൂക്കള്‍ വിരിഞ്ഞു
എന്തൊരു സുഗന്ധം!
തേന്‍തുള്ളികളും
നിലാവിന്റെ ആന്ദോളനവും
മഞ്ഞുതുള്ളികളും
മകരത്തിലെ മരം കോച്ചുന്ന കുളിരും
എന്നാണ് നിന്റെ
കണ്ണുനീര്‍ത്തുള്ളിയും
ശാപവചനങ്ങളും കൂടിക്കുഴഞ്ഞ്
മണ്ണിലേക്ക് വീണത്?
വയ്യ-
പിന്നെ ഞങ്ങള്‍ ഒന്നുമറിഞ്ഞിട്ടില്ല.
വസന്തവും
സുഗന്ധവുമൊന്നുമൊന്നും.
ഭൂമി വരണ്ടിരിക്കുന്നു.
നിലാവ് വറ്റിയിരിക്കുന്നു
എന്നാണിനി- നീ നിന്റെ
കണ്ണീര്‍ത്തുള്ളികളും
ശാപവചനങ്ങളും
ഭൂമിയില്‍ നിന്ന് തിരിച്ചെടുക്കുന്നത്
കലാം വെള്ളിമാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ